മനാമ: ബിഡിഎഫ് ആശുപത്രിയില്‍ നടന്ന അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ബാലികയുടെ വയറില്‍ കുടുങ്ങിയ 51 കാന്ത കഷ്ണങ്ങള്‍ പുറത്തെടുത്തു. മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. കഴിഞ്ഞ ആഴ്ച്ച ബിഡിഎഫ് ആശുപത്രിയില്‍ പത്ത് മാസം പ്രായമുള്ള കുട്ടിയുടെ വയറ്റില്‍ നിന്ന് 2 കാന്തങ്ങള്‍ പുറത്തെടുത്തിരുന്നു.
ബിഡിഎഫ് സ്പെഷ്യലിസ്റ്റ് പീഡിയാട്രിക് സര്‍ജന്‍ ക്യാപ്റ്റന്‍ ഡോ. അബ്ദുൽ റഹ്മാന്‍ ഇബ്രാഹിം അല്‍ ഷഫെയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ഓപ്പറേഷനുകളും നടത്തിയത്. കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെ ഭാഗങ്ങള്‍ വിഴുങ്ങിയതാണ് രണ്ട് കുട്ടികളും.
തുടര്‍ച്ചയായി രണ്ട് സമാന കേസുകൾ വന്നതോടെ രക്ഷിതാക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നല്‍കാനുള്ള തീരുമാനത്തിലാണ് ബിഡിഎഫ് ആശുപത്രി അധികൃതര്‍.
കടപ്പാട്: ഗള്‍ഫ് ഡെയിലി ന്യൂസ്