മനാമ: കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിസ അവസാനിക്കാറായ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ്പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കാണമെന്ന് ബഹ്റൈന്‍ പത്തനംതിട്ട പ്രവാസി അസോസിയേഷന്‍. എയര്‍ ബബിള്‍ കരാറില്‍ ഇപ്പോള്‍ ഉള്ള യാത്ര നിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാവില്ല. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലുണ്ടാവണം. പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നാട്ടില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ മുഴുവന്‍ തിരികെയെത്തിക്കാന്‍ ആവശ്യമായ സര്‍വീസുകള്‍ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തിലും അടിയന്തര നടപടി വേണമെന്ന് ബഹ്റൈന്‍ പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ ആവിശ്യപെട്ടു.