മനാമ: ബഹ്റൈനില്‍ പ്രിസ്‌ക്രൈബ്ഡ് മരുന്നുകള്‍ അനധികൃതമായ വില്‍പ്പന നടത്തിയ മൂന്ന് പേര്‍ക്കെതിരെ നിയമനടപടി. ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെ സ്റ്റോറില്‍ നിന്ന് കാണാതായ 694 ‘ലിറിക്ക’ മരുന്നുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. അപസ്മാരം, ന്യൂറോപതിക് വേദന, ആന്‍സൈറ്റി ഡിസോഡര്‍ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന പ്രിസ്‌ക്രൈബ്ഡ് മരുന്നാണ് ലിറിക്ക.
നിയമ നടപടികള്‍ക്കായി ഇന്നലെ പ്രതികളെ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജാരാക്കിയിരുന്നു. എന്നാല്‍ പ്രതികള്‍ മയക്കുമരുന്ന് കടത്തല്‍, പ്രിസ്‌ക്രൈബ്ഡ് മരുന്നുകള്‍ നിയമവിരുദ്ധമായി വില്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി മുമ്പാകെ നിഷേധിച്ചു.