മനാമ : കഴിഞ്ഞ വർഷം ജനുവരിയിൽ സാധാരണയിൽ നിന്നും ചൂട് കൂടുതലായിരുന്നാൽ ഈന്തപ്പനയ്ക്ക ഈ വർഷത്തിൽ പതിവിൽ നിന്നും നേരത്തേ പരാഗണം ആരംഭിച്ചു. കാലാവസ്ഥ വ്യതിയാനം സംഭവിച്ചതിനാൽ രണ്ട് മാസത്തിന്റെ വ്യത്യാസത്തിലാണ് ഈന്തപ്പനയിൽ പരാഗണം ആരംഭിച്ചതെന്ന് സസ്യ ശാസ്ത്ര വിദഗ്ദയായ ഡോ. അസ്മ അബ്ദുസൈൻ പറയുന്നു. ബഹ്റൈനിൽ ചൂട് ഉയർന്നതിനാലും ചാറ്റൽ മഴകൾ ഉണ്ടാകുന്നതിനാലുമാണ് ഈന്തപ്പനയിൽ ഇത്ര വേഗത്തിൽ പരാഗണം ആരംഭിച്ചത്. സാധാരണയിൽ മാർച്ച് അവസാനത്തോടു കൂടിയാണ് പരാഗണം ഈന്തപ്പനയിൽ നടക്കുന്നത്. എല്ലാ ചെടികളിലും വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും, മിക്കവാറും ചെടികൾ പുഷ്പ്പിച്ചുവെന്നും ഇവർ പറയുന്നു.