ബഹ്‌റൈനിലേക്ക് യാത്ര സൗകര്യം എളുപ്പമാക്കണം: ഫ്രന്റ്‌സ് അസോസിയേഷൻ 

FRIENDS SOCIAL
മനാമ: ബഹ്റൈനിലേക്ക് തിരികെ വരാനാകാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ബഹ്‌റൈനിലെത്താൻ കൂടുതൽ വിമാനങ്ങളനുവദിക്കുന്നതടക്കമുള്ള നീക്കങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. കുറഞ്ഞ  സർവീസും കൂടിയ ചാർജും  കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. പരാതികൾ ഗൗരവത്തോടെയും അനുഭാവപൂർവവും പരിഗണിച്ച് വിമാനക്കമ്പനികളും അധികൃതരും ഉചിത നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള എയർ ബബ്ൾ കരാറിനെ സ്വാഗതം ചെയ്യുന്നതായും എന്നാൽ വിസ അവസാനിക്കാറായവർക്കും ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളവരുമായ  പ്രവാസികളുടെ യാത്ര ബുദ്ധിമുട്ട് ഉടൻ പരിഹരിക്കണമെന്നും ഫ്രൻറ്സ് അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെടുകയും ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!