മനാമ: ബുദയ്യയിലേക്ക് പോകുന്ന ജനാബിയ റോഡില്‍ ഗതാഗതനിയന്ത്രണം. പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജല അതോറിറ്റി പൈപ്പ്ലൈന്‍ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചെവ്വാഴ്ച്ച മുതല്‍ 40 ദിവസത്തേക്കാണ് നിയന്ത്രണമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.