മനാമ: ബഹ്റൈനിലെ യുഎസ് അഫിലിയേറ്റഡ് വിദ്യാലയത്തിൽ കുട്ടികൾ തമ്മിൽ പരസ്പരം ശാരീരിക സ്പർശനം വിലക്കിക്കൊണ്ട് നോട്ടീസ്. കുട്ടികൾക്കിടയിൽ വഴക്കിടുന്നതും ദേഹോപദ്രവം കൂടിയതുമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നോട്ടീസ് സ്കൂൾ മാനേജ്മെന്റിന് പുറത്തിറക്കേണ്ടി വന്നത്. എലമെൻററി ക്ലാസുകളിലെ കുട്ടികൾക്കാണ് നിർദ്ദേശ നോട്ടീസ് നൽകിയതെന്നും നോട്ടീസ് താത്കാലികമാണെന്നും സ്കൂൾ ഉദ്ദ്യോഗസ്ഥൻ പറയുന്നു. ഇടവേള സമയങ്ങളിലെ കുട്ടികൾക്കിടയിൽ അടിപിടി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നോട്ടീസ് തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.