മനാമ: ബഹ്‌റൈനില്‍ അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. രണ്ട് ഏഷ്യന്‍ വംശജരാണ് പ്രതികള്‍. നോര്‍ത്തേണ്‍ ഗവര്‍ണ്ണറേറ്റിലാണ് പ്രതികള്‍ മദ്യ വില്‍പ്പന നടത്തിയത്.
പ്രതികള്‍ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയതെന്ന് നോര്‍ത്തേണ്‍ ഗവര്‍ണ്ണറേറ്റ് സെക്യൂരിറ്റി മേധാവി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.