മനാമ: ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ മസ്‍കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇന്ന് ഒക്ടോബർ നാല് മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് ബഹ്റൈൻ ന്യൂസ് ഏജൻസി അറിയിച്ചിരുന്നു. 1957 മുതലാണ് ഗൾഫ് എയർ മസ്കറ്റിലേക്കുള്ള സർവീസ് ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സർവീസ് വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
സൗദി അറേബ്യയും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെയാണ് മസ്‍കത്തിലേക്കും വിമാനം സര്‍വീസ് തുടങ്ങിയത്. അബുദാബി, ദുബായ്, കുവൈത്ത്, ജിദ്ദ, കെയ്‍റോ, അമ്മാന്‍, ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ഏഥെന്‍സ്, മനില, ധാക്ക, ഇന്ത്യയിലേയും പാകിസ്ഥാനിലെയും വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളിലേക്ക് നിലവില്‍ ഗള്‍ഫ് എയര്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്.