bahrainvartha-official-logo
Search
Close this search box.

ആറ് മാസങ്ങള്‍ക്ക് ശേഷം ഉംറ ഇന്ന് പുനരാരംഭിച്ചു; കര്‍ശന ഉപാധികള്‍

2283501-703170971

 

മക്ക: ആറ് മാസങ്ങള്‍ക്ക് ശേഷം കര്‍ശന ഉപാധികളോടെ ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചു. ഇന്ന് രാവിലെ ആറുമണിക്കാണ് മസ്ജിദുല്‍ ഹറമിലേക്ക് ആദ്യ സംഘത്തെ കടത്തിവിട്ടത്. ഒരു സംഘത്തിന് മൂന്നു മണിക്കൂറാണ് ഉംറ നിര്‍വ്വഹിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഒരു സംഘത്തില്‍ ആയിരത്തില്‍ താഴെ തീര്‍ത്ഥാടകരാണ് ഉള്ളത്.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് തീര്‍ത്ഥാടനം നടക്കുക എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തീര്‍ത്ഥാടനം നടത്താന്‍ നിലവില്‍ തീരുമാനമായിട്ടില്ല. ഒരു മാസത്തിന് ശേഷമായിരിക്കും പുറത്തുനിന്നുള്ള തീര്‍ത്ഥാടകരെ അനുവദിക്കുക. ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ച് ഇതില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഹജ്ജ്- ഉംറ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!