ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ ഉലച്ചിൽ; ഇന്ത്യൻ ഉത്പന്നങ്ങളുടെ നികുതിയിളവ് അമേരിക്ക പിൻവലിക്കുന്നതായി സൂചന

flag-1291945_1920-768x538

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിമാരെയും ഒക്കെ വിളിച്ചു സദ്യ കൊടുത്തപ്പോഴേ ചിലർ കരുതിയിരുന്നു ഭാവിയിൽ എന്തെങ്കിലും ദഹനക്കേടിന്റെ സൂക്കേട് വരുമെന്ന് ! കാര്യങ്ങൾ ആ വഴി തന്നെ നീങ്ങുന്നെന്ന് ഇപ്പോൾ തോന്നുന്നു .

കഴിഞ്ഞ അരനൂറ്റാണ്ടായി ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തിരുന്ന പല വിഭവങ്ങൾക്കും നികുതി ഇളവ് അമേരിക്കയിൽ ഉണ്ടായിരുന്നു. അതെല്ലാം ഒഴിവാക്കി ട്രംപ് ഇപ്പോൾ പുതിയ നികുതി ഏർപ്പെടുത്തുമെന്നാണ് അറിയുന്നത് . ഗൾഫിൽ പോലും പ്രധാന മാധ്യമങ്ങളിൽ ഇക്കാര്യം ഒന്നാം പേജിൽ വാർത്തയായി വരുകയാണ് .

അടുത്ത 8 കൊല്ലത്തിനകം ഇന്ത്യയിൽ ഇ കോമേഴ്‌സ് വ്യാപാരം വഴി അമേരിക്കൻ കമ്പനികളായ ആമസോണും ഫ്ളിപ് കാർട്ടും 20000 കോടി ഡോളറിന്റെ വ്യാപാരം ചെയ്യാൻ പദ്ധതി തയ്യാറാക്കി മുന്നോട്ടു പോകവേ ഇന്ത്യ ചില നിയന്ത്രണങ്ങൾ ഈ വിഷയത്തിൽ കൊണ്ടുവരാൻ ആലോചിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത് എന്നറിയുന്നു . കോപം ഭയന്ന് ഇന്ത്യൻ പ്രധാനമന്ത്രി നിയന്ത്രണ നീക്കം പിൻവലിക്കുമെന്ന് കരുതുന്നവരുണ്ട്.
പ്രത്യേകിച്ച് ഫ്ളിപ് കാർട്ട് എന്നത് അമേരിക്കയിലെ റീറ്റെയ്ൽ തലതൊട്ടപ്പനായ വാൾമാർട്ടിന്റെ സംരക്ഷണയിൽ വളരുന്ന സ്ഥാപനം ആകുമ്പോൾ.

ഏതായാലും ഒരു കയറ്റുമതി അസ്വസ്ഥത ഇന്ത്യയെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ ചർച്ചയായി വരികയാണ് . ചൈനയെ ഇങ്ങനെ പാഠം പഠിപ്പിക്കാൻ അമേരിക്ക നേരത്തെ നോക്കിയതാണ് . എന്നിട്ട് നടന്നിട്ടില്ല . ഇന്ത്യയോട് പയറ്റിയാൽ നടക്കുമോ എന്നതായിരിക്കും ഇനി നോക്കുന്നത് . നമ്മൾ എത്ര കണ്ട് മുതുക് കുനിക്കും എന്നാണ് ലോകം നോക്കിയിരിക്കുന്നത് .

പുതിയ വളർന്നു വരുന്ന മാർക്കറ്റുകൾ തേടിപ്പിടിക്കാതെ ഇനി നമ്മുടെ വസ്തുവകകൾക്കും കർഷകർക്കും വ്യവസായികൾക്കും രക്ഷയില്ല . ആ വഴിക്ക് സഞ്ചാരം വഴിതിരിച്ചു വിടുന്നതാണ് ഉത്തമം .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!