ബഹ്റൈനിലെ വാഹനപകടങ്ങളുടെ എണ്ണം കുറയ്ക്കാനായി മിന്നിത്തെളിയുന്ന പച്ച സിഗ്നൽ

മനാമ: ട്രാഫിക് നിയമലംഘനങ്ങളെ തടയുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി പച്ച വെളിച്ച സിഗ്നൽ സ്ഥാപിച്ചു. വർക്സ്, മുൻസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയമാണ് വാലി അൽ അഹദ് ഹൈവേയിലും റിഫയ്ക്കടുത്തെ വാദി അൽ സൈലിലും പുതിയ സിഗ്നൽ സ്ഥാപിച്ചത്.

വാഹനങ്ങളുടെ വേഗത കുറയ്ക്കാനുള്ള ജാഗ്രത നിർദ്ദേശമാണ് മിന്നികത്തുന്ന പച്ച പ്രകാശം നൽകുന്നത്. മൂന്ന് സെക്കറ്റ് സമയ വ്യത്യാസത്തിലാകും പ്രകാശം അണഞ്ഞു കത്തുന്നത്. ചുവന്ന പ്രകാശത്തിന് പിറകേയാകും പച്ച പ്രകാശം തെളിയുക.

വരുന്ന രണ്ട് മാസത്തിൽ ട്രയലായാണ് സിഗ്നൽ പരീക്ഷിക്കുന്നത്. തിരക്കുള്ള എല്ലാ പാതകളിലും വരും ദിവസങ്ങളിൽ പച്ച സിഗ്നൽ മിന്നിതെളിയും.