bahrainvartha-official-logo
Search
Close this search box.

മതനിന്ദ; ബഹ്റൈനില്‍ യുവതിക്ക് ഒരു വര്‍ഷം തടവ്

النيابة العامة-c30651cd-2a7b-4fb0-8b09-05b465580c16

മനാമ: ഇസ്ലാം മത വിശ്വാസത്തെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച യുവതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. ബഹ്‌റൈന്‍ ചീഫ് പ്രോസിക്യൂട്ടര്‍ നാസര്‍ ഇബ്രാഹിം അല്‍ ഷീബാണ് വിവരം അറിയിച്ചത്. ഇസ്ലാം മതത്തെയും ആചാരങ്ങളെയും പ്രതി അവഹേളിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

പ്രതി ട്വിറ്ററിലൂടെയാണ് മതത്തെ അപകീര്‍ത്തപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തത്. പ്രതിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണ ശേഷം പ്രതിയെ തുടര്‍ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!