small icons
small icons

ഫിഫ ലോകകപ്പ് ആവേശത്തിൽ ഫ്രണ്ട്ലി ഫുട്ബോൾ മാച്ച് സംഘടിപ്പിച്ച് സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം

New Project (1)

മനാമ: സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസി മലയാളികൾക്കായി “ഫ്രണ്ട്ലി ഫുട്ബോൾ മാച്ച് – സീസൺ 1” സംഘടിപ്പിച്ചു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് ജൂലൈ 3-ന് വൈകുന്നേരം 6:00 മണിക്ക് അൽബുർഹാമയിലെ യുവന്റസ് അരീനയിലായിരുന്നു മത്സരം അരങ്ങേറിയത്.

ബഹ്റൈൻ മലയാളി സി.എസ്.ഐ. ഇടവക വികാരി റവ. മാത്യൂസ് ഡേവിഡ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് സുധിൻ എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ജോയൽ ഈപ്പൻ ജോസ് മത്സരത്തിൽ പങ്കെടുത്ത കായികപ്രേമികളെയും കാണികളെയും സ്വാഗതം ചെയ്തു.

തുടർന്ന് നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ സിബിൻ സജു തോമസ് നയിച്ച ‘ഫാന്റം സെന്റ്സ് യുണൈറ്റഡ്’ (Phantom Saints United) ജേതാക്കളായി. ഏമ്പൽ കെ. സണ്ണി ക്യാപ്റ്റനായ ‘സാഫയർ ടൈറ്റൻസ് എഫ്സി’ (Sapphire Titans FC) ആണ് റണ്ണേഴ്സ് അപ്പ്. വിജയികളായ ഇരു ടീമുകൾക്കും ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

ചടങ്ങിൽ ഇടവക ഭാരവാഹികളും യുവജന സഖ്യം പ്രതിനിധികളും നിരവധി ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു. പരിപാടി വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും യുവജന സഖ്യം വൈസ് പ്രസിഡന്റ് ബിജിൻ എബ്രഹാം നന്ദി രേഖപ്പെടുത്തി. മിഷേൽ ബിജി, അജീഷ് മാത്യു, ജോയൽ ഈപ്പൻ ജോസ് എന്നിവരായിരുന്നു പരിപാടിയുടെ കൺവീനർമാർ.

പ്രവാസി മലയാളികൾക്കിടയിൽ കായിക സൗഹൃദവും ഐക്യവും വളർത്തുന്നതിനും, വരാനിരിക്കുന്ന ലോകകപ്പ് ആവേശം യുവതലമുറയിലേക്ക് പകരുന്നതിനും ഈ ഫുട്ബോൾ മാച്ച് മികച്ചൊരു വേദിയായി മാറിയെന്ന് സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!