മനാമ: ബഹ്‌റൈനില്‍ ഒരാളെ അക്രമിച്ച് പണവും മൊബൈലും കവര്‍ന്ന സംഭവത്തില്‍ രണ്ട് കെനിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. 25ഉം 33ഉം പ്രായമുള്ള പ്രതികളുടെ മറ്റു വ്യക്തി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇരുവരും ചേര്‍ന്ന് ഒരാളെ ആക്രമിക്കുകയും അയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുയുമായിരുന്നു.
മോഷണത്തിനിടെ നഷ്ടപ്പെട്ട പ്രതികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ഫോണുമായി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ കോടതിയല്‍ ഹാജരായ ഇരുവരും ഇവര്‍ കുറ്റം നിഷേധിച്ചു.