മനാമ: ബഹ്റൈനില്‍ പൊലീസുകാരനെ അക്രമിച്ച 5 കൗമാരക്കാരുടെ വിചാരണ ആരംഭിച്ചു. 17 മുതല്‍ 19 വരെ മാത്രം പ്രായമുള്ളവരാണ് പ്രതികളെല്ലാവരും. ഇവര്‍ ഒഴിഞ്ഞ വീട്ടീല്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. മൊളോടോവ് കോക്ടെയിലുകള്‍ കൈവശം വെയ്ക്കുക, പൊലീസുകാരെ ആക്രമിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ കോടതയില്‍ ഇവര്‍ കുറ്റം നിഷേധിച്ചു. ഈ വര്‍ഷം ഓഗസ്റ്റില്‍ നബിഹ് സാലെയില്‍ പോലീസ് വാഹനങ്ങളെയും ഉദ്യോഗസ്ഥരെയും ഫയര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച 10 അംഗ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണ് പ്രതികള്‍.