
മനാമ: കേന്ദ്ര സർക്കാരിന്റെ മാറുന്ന വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സൂമിൽ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കാവിവൽകരണത്തിൻ്റെ ഭാഗം തന്നെയാണ് പുതിയ വിദ്യാഭ്യാസനയവുമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനുമായ ഡോ.ആർ. യൂസുഫ് വിശദീകരിച്ചു. ജഅഫർ മൈദാനി, കമാൽ മുഹ് യുദ്ദീൻ, ചെമ്പൻ ജലാൽ, ഫസ് ലുറഹ് മാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരും സംഘടനാ പ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ പ്രസിഡൻ്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം സുബൈർ സ്വാഗതവും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇ . കെ. സലീം നന്ദിയും പറഞ്ഞു. എ എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.