മനാമ: ബഹ്റൈനില്‍ കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് നടന്ന മതപരമായ കൂടിച്ചേരലില്‍ കോവിഡ് രോഗി പങ്കെടുത്തതായി സ്ഥിരീകരണം. ചടങ്ങില്‍ പങ്കെടുത്ത 29 പേരെ ചോദ്യം ചെയ്ട്ടുണ്ട്. അശൂറാ അവധിക്ക് ശേഷം ബഹ്‌റൈനിലെ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചിരുന്നു. പിന്നാലെ കൂടിച്ചേരലുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പലയിടങ്ങളിലും നിയന്ത്രങ്ങള്‍ മറികടന്ന് ചിലര്‍ കൂടിച്ചേരലുകള്‍ സംഘടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് ചിലര്‍ മതപരമായ ചടങ്ങുകളും കൂടിച്ചേരലുകളും നടത്തി. നിരവധി പേര്‍ ഇത്തരം കൂടിച്ചേരലുകള്‍ക്കെത്തിയതായി വ്യക്തമായിട്ടുണ്ട്. നിലവില്‍ 29 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ചീഫ് പ്രോസിക്യൂട്ടര്‍ അഹമ്മദ് അല്‍-ഖദാം പറഞ്ഞു.
കൂടിച്ചേരലുകള്‍ക്ക് നേതൃത്വം വഹിച്ചവരെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്. നേതൃത്വം വഹിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. ചടങ്ങില്‍ പങ്കെടുത്തവരെ ഉടന്‍ ക്വാറന്‍റീനിലേക്ക് മാറ്റാനും ഉത്തരവായിട്ടുണ്ട്.