മനാമ: ബഹ്‌റൈനിലെ അല്‍ ബാന്ദര്‍ റിസോര്‍ട്ടിന് സമീപത്തുണ്ടായ ബോട്ടപകടത്തില്‍ വിദേശി കൊല്ലപ്പെട്ടു. ഏഷ്യന്‍ വംശജനാണ് കൊല്ലപ്പെട്ടത്, ഇയാളുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമല്ല. രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇരു ബോട്ടുകളിലുമായി ഉണ്ടായിരുന്ന മറ്റു നാല് പേരെ ബഹ്‌റൈന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആഭ്യന്തര മന്ത്രാലയമാണ് അപകട വിവരം പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമല്ല.
Coast Guard: two boats collided near Al Bander Resort, in which an Asian, 45, died. The Coast Guard patrols rescued four others who fell in the sea. The National Ambulance provided first aid and referred them to the hospital. Relevant procedures are being taken
— Ministry of Interior (@moi_bahrain) October 11, 2020