മനാമ: ലഹരി മരുന്ന് വില്‍പ്പന നടത്തിയ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ബഹ്‌റൈനില്‍ അറസ്റ്റിലായി. 23ഉം 34ഉം വയസുള്ള രണ്ട് പേരാണ് പ്രതികള്‍. ഇവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് വിഭാഗമാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
2200 ദിനാര്‍ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തിരിക്കുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.