മനാമ: ബഹ്റൈനിലെ പതിമൂന്നാമത് വാർഷികത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കുന്ന ‘ഷോപ് ആൻഡ് വിൻ’ പ്രൊമോഷനിലെ ആദ്യ ഇ-റാഫിൾ നറുക്കെടുപ്പിൽ 400 വിജയികൾ. ഒന്നര ലക്ഷം ദിനാർ സമ്മാനങ്ങൾ വിലമതിക്കുന്ന പ്രൊമോഷൻ്റെ ആദ്യഘട്ടത്തിലെ വിജയികൾക്ക് 25,000 ദിനാറിൻ്റെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. 150 പേർക്ക് BD 100, 150 പേർക്ക് BD 50, 100 പേർക്ക് BD 25 എന്നിങ്ങനെ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ സമ്മാനിച്ചു.
ആകെ ഒന്നര ലക്ഷം ദിനാറിൻ്റെ സമ്മാനങ്ങളാണ് ഈ ഷോപ്പിങ് ഉത്സവത്തിൽ നൽകുന്നത്. വിജയികൾക്ക് BD 100, 50, 25 വീതം ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡ് ലഭിക്കും.
ഈ വർഷം അവസാനം വരെ നീണ്ടുനിൽക്കുന്ന ഷോപ് ആൻഡ് വിൻ പ്രൊമോഷനിൽ അഞ്ചു നറുക്കെടുപ്പുകളാണുള്ളത്. വിജയികൾക്ക് ദാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് കസ്റ്റമർ സർവിസ് സെൻററിൽനിന്ന് സമ്മാനം വാങ്ങാവുന്നതാണ്. അടുത്ത ഇ-റാഫിൾ നറുക്കെടുപ്പ് ഒക്ടോബർ 18ന് നടക്കും. എട്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചെലവഴിക്കുന്ന ഓരോ അഞ്ചു ദീനാറിനും ഇ-റാഫിൾ ലഭിക്കും. നിശ്ചിത ബ്രാൻഡുകളിലുള്ള സാധനങ്ങൾ വാങ്ങിയാൽ ഇരട്ടി അവസരം ലഭിക്കും.
വിജയികൾ ആരൊക്കെയെന്നറിയാം: www.luluhypermarket.com/en-bh/winners