bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ രോഗമുക്തി നിരക്ക് ഉയരുന്നു, ഇതുവരെ സുഖം പ്രാപിച്ചത് 63,01,928 പേര്‍; ഹോട്ട്‌സ്‌പോട്ടുകളായ സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ ഗുരുതരം

india-covid-19

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗമുക്തി നിരക്ക് ഉയരുന്നു. 87 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 63,01,928 പേര്‍ രാജ്യത്ത് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറില്‍ 63,509 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 72,39,390 ആയി ഉയര്‍ന്നു. 730 പേര്‍ കൂടി ഇന്നലെ മരണപ്പെട്ടതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1,10,586 ആയി. 8,26,876 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

ഇന്ത്യയിലെ പ്രധാന ഹോട്ട്‌സ്‌പോട്ടുകളായ മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. കൂടാതെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവടങ്ങളിലും പ്രതിദിന രോഗബാധയില്‍ വര്‍ധനവാണുള്ളത്. അതേസമയം രാജ്യത്ത് അണ്‍ലോക്ക് 5.0 പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സിനിമ തീയറ്ററുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍ എന്നിവ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കും.

അതേസമയം കേരളത്തില്‍ ഇന്നലെ 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 21 പേര്‍ ഇന്നലെ സംസ്ഥാനത്ത് മരണപ്പെട്ടതോടെ കൊവിഡ് മരണസംഖ്യ 1046 ആയി ഉയര്‍ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!