bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ എംബസി ഉപന്യാസ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ജസീറിനെ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ അനുമോദിച്ചു

received_3356711884445000

മനാമ: രാഷ്ട്ര പിതാവിന്റെ നൂറ്റി അമ്പതാം ജന്മദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഉപന്ന്യാസ രചനാ മത്സരത്തില്‍ യൂണിവേഴ്സിറ്റി വിഭാഗത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ കണ്ണൂര്‍ വാരം സ്വദേശി മുഹമ്മദ് ജസീറിനെ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റി അനുമോദിച്ചു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രവർത്തക സമിതി, സന്നദ്ധസേവന വിഭാഗമായ വിഖായ എന്നിവയുടെ സജീവ അംഗമായ ജസീര്‍, ബഹ്റൈന്‍ യൂണിവേഴ്സിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി സി.പി.നസീര്‍-ജസീല ദന്പതികളുടെ രണ്ടാമത്തെ മകനാണ്.
“ആധുനിക ലോകത്ത് മഹാത്മാ ഗാന്ധിയുടെ പ്രസക്തി ” എന്ന വിഷയത്തിലായിരുന്നു ഇന്ത്യന്‍ എംബസിയുടെ  ഉപന്ന്യാസ രചനാ മത്സരം. മനാമയിലെ സമസ്ത ബഹ്റൈന്‍  കേന്ദ്ര ആസ്ഥാനത്ത്  നടന്ന ചടങ്ങില്‍ ആക്ടിഗ് സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ജസീറിന് മൊമന്റോ നല്‍കി.

ഹാഫിള് ശറഫുദ്ദീൻ മൗലവി, മുസ്തഫ കളത്തിൽ, അബ്ദുൽ മജീദ്, നവാസ് കുണ്ടറ, അബ്ദുൽ റസ്സാഖ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!