bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറില്‍ 67,708 പേര്‍ക്ക് കോവിഡ്, ഇതുവരെ സുഖം പ്രാപിച്ചത് 63,83,442 പേര്‍

kerala-coronavirus-covid19-120

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ദിനം ഒരു ലക്ഷത്തിനടുത്ത് എത്തിയ സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി ഇന്നലെ 67,708 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്. ഇന്നലെ 680 പേര്‍ മരിച്ചു. 1,11,266 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. 81,541 പേര്‍ ഇന്നലെ രോഗമുക്തി നേടി. നിലവില്‍ 8,12,390 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 63,83,442 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്.

ഇന്ത്യയില്‍ അണ്‍ലോക്ക് 5.0ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീയറ്ററുകള്‍, മള്‍ട്ടിപ്ലക്‌സ് എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. തീയറ്ററിന്റെ ശേഷിയുടെ 50 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഒരേ സമയം പ്രവേശിക്കാന്‍ അനുവാദം. അതേസമയം സ്‌കൂളുകള്‍ വീണ്ടു തുറക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ് തീരുമാനിക്കുക. ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.

അതേസമയം ഇന്നലെ കേരളത്തില്‍ 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്ര അനുമതിയുണ്ടെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല. കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്., മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!