തായ്ലാൻ്റ് രുചിഭേദങ്ങളൊരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിൽ ഈ വാരം ‘തായ് ഭക്ഷ്യമേള’

food fest

മനാമ: ഉപഭോക്താക്കൾക്കായി തായ്ലാന്‍ഡ് രുചിഭേദങ്ങളൊരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഒക്‌ടോബര്‍ 20 വരെയാണ് ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നത്. തായ്‌ലന്‍ഡ് അംബാസഡര്‍ താനിസ് നാ സോങ്ഖ്‌ലയും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജുസെര്‍ രൂപവാലയും ചേര്‍ന്നാണ് മേള ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

ഭക്ഷ്യമേളയോട് അനുബന്ധിച്ച് ലുലുവിന്റെ എല്ലാ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തായ് പച്ചക്കറികളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. തായ് വിഭവങ്ങള്‍ക്കായി ലൈവ് കുക്കറി ഷോയും ഒരുക്കിയിട്ടുണ്ട്.

ലോക പ്രസിദ്ധി നേടിയ വിഭവ പാരമ്പര്യമാണ് തായ്‌ലാന്‍ഡിനുള്ളതെന്ന് അംബാസഡര്‍ താനിസ് നാ സോങ്ഖ്‌ല പറഞ്ഞു. തായ്‌ലന്‍ഡ് എംബസിയുമായി സഹകരിച്ചാണ് മേള ഒരുക്കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!