ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് കൊവിഡ് ബാധിക്കാന്‍ സാധ്യത കുറവെന്ന് ഗവേഷകര്‍

image

ലണ്ടന്‍: ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് കൊവിഡ് ബാധിക്കാന്‍ സാധ്യത കുറവെന്ന് ഗവേഷകര്‍. ബ്ലഡ് അഡ്‌വാന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. ഒ ഗ്രൂപ്പിനേക്കാള്‍ എ,ബി, എബി എന്നീ രക്തഗ്രൂപ്പുകളിലുളളവര്‍ക്കാണ് കൂടുതലായും കൊവിഡ് ബാധിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. അതേസമയം ഒ രക്തഗ്രൂപ്പുള്ളവര്‍ രോഗബാധിതരായാലും തീവ്രത കുറവായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇതേ പറ്റി കൂടുതല്‍ പഠനങ്ങള്‍ ഇനിയും ആവശ്യമാണെന്നും ഗവേഷകള്‍ പറഞ്ഞു.

ഡെന്‍മാര്‍ക്കിലെ കൊവിഡ് ബാധിതരായ 7,422 പേരിലും കാനഡയിലെ 95 കൊവിഡ് ബാധിതരിലുമാണ് ഇതേ തുടര്‍ന്നുള്ള പഠനം നടത്തിയത്. ഡെന്‍മാര്‍ക്കില്‍ രോഗം ബാധിച്ചവരില്‍ ഒ രക്തഗ്രൂപ്പുള്ളവര്‍ 34.4 ശതമാനം മാത്രമായിരുന്നു. ബാക്കി 44.4 ശതമാനം പേര്‍ എ രക്തഗ്രൂപ്പുകാരായിരുന്നു. കാനഡയിലും 84 ശതമാനം പേര്‍ എ രക്തഗ്രൂപ്പും എബി രക്തഗ്രൂപ്പുമായിരുന്നു. കൂടാതെ ഈ രക്തഗ്രൂപ്പിലുള്ളവര്‍ ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് കൂടുതല്‍ ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നുവെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഈ പഠനങ്ങള്‍ കൂടാതെ ക്ലിനിക്കല്‍ ഇന്‍ഫെക്റ്റിയസ് ഡിസീസസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിലും മറ്റ് രക്തഗ്രൂപ്പുകളേക്കാള്‍ ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് രോഗസാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!