മനാമ: തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിന് നാല് ബഹ്‌റൈനികള്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചു. ഹൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 നവംബറില്‍ 4 മാസം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് വിധി വന്നത്. വിദേശ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള 30 കാരനായ ബഹ്‌റൈനിയെ 15 വര്‍ഷം തടവ് ശിക്ഷക്കും കോടതി വിധിച്ചിരുന്നു.
ജെയ്ഷ് അല്‍ ഇമാം എന്ന തീവ്രവാദ സംഘടനക്ക് രൂപം നല്‍കിയതിനാണ് ഇവരെ കോടതി ശിക്ഷിച്ചത്. കൂടാതെ ഇറാനുമായി ഗൂഢാലോചന നടത്തി രാജ്യത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരേയും, പൊതു പ്രവര്‍ത്തരരെയും വകവരുത്തുക എന്നതും സംഘടനയുടെ ലക്ഷ്യമായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.