മനാമ: കണ്ണൂർ തളിപറമ്പ് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ കുഴഞ്ഞ് വീണ് മരിച്ചു. സി.കെ അയ്യൂബ് (48) ആണ് മരിച്ചത്. ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ തൻസീറ, മകൻ ആസിഫലി എന്നിവർ നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
