മനാമ: ACCA യിൽ മികച്ച വിജയം കൈവരിച്ച ഷമീം ഇബ്രാഹിം മേമുണ്ടയെ ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനത്തിന്റെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എ.പി ഫൈസൽ അധ്യക്ഷത വഹിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ രംഗത്തും മറ്റും ജില്ലാ കമ്മിറ്റി നടത്തി വരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ സംസ്ഥാന നേതാക്കളായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ടി.പി മുഹമ്മദലി എന്നിവരും ജില്ലാ ഭാരവാഹികളായ ഒ. കെ കാസിം, ഫൈസൽ കണ്ടീതായ, അസ്‌ലം വടകര, നാസർ ഹാജി പുളിയാവ്, മൻസൂർ കുറ്റിച്ചിറ, അഷ്‌റഫ് നരിക്കോടൻ എന്നിവർ നേതൃത്വം നൽകി.
യോഗത്തിൽ ജില്ല പ്രവർത്തക സമിതി ങ്ങളും മണ്ഡലം പഞ്ചായത്ത് നേതാക്കളും പങ്കെടുത്തു. ജില്ലാ ജനറൽ സിക്രട്ടറി ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും ശരീഫ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.