മനാമ: ബഹ്‌റൈൻ ഒഐസിസി ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസോത്സവം ആലപ്പുഴ ഡിസിസി പ്രസിഡന്റ്അഡ്വ എം. ലിജു നിർവ്വഹിക്കും. ഫെബ്രുവരി 15 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ന് സൽമാനിയ കെ.സി.എ ഹാളിൽ വെച്ചാണ് ഒഐസിസി ആലപ്പുഴ പ്രവാസോത്സവം നടക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് ബഹ്‌റൈനിലെ പ്രശസ്തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാ വിരുന്നുമുണ്ടായിരിക്കും.
ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പ്രവാസോത്സവത്തിൽ പങ്കെടുക്കും. ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായ ശേഷം ആദ്യമായാണ് എം.ലിജു ബഹ്‌റൈൻ സന്ദർശിക്കുന്നത്.നിർണ്ണായകമായ ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ലിജുവിന്റെ ഈ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
പ്രവാസോത്സവത്തിന്റെ വിജയത്തിനായി സി.പി വർഗീസ്(സ്വാഗത സംഘം രക്ഷാധികാരി),പി.കെ രാജു(ചെയർമാൻ),കെസി ഫിലിപ്പ്(ജനറൽ കൺവീനർ) അലക്സ് ബേബി (വൈസ് ചെയർമാൻ) എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതായി ജില്ല പ്രസിഡന്റ് ശങ്കരപ്പിള്ള,ജനറൽ സെക്രട്ടറി മോഹൻകുമാർ എന്നിവർ അറിയിച്ചു.