മനാമ: നാം ഓരോരുത്തരും ഉണ്ടാക്കിയെടുക്കുന്ന ശ്രദ്ധയും ആസൂത്രണവും നിയന്ത്രണങ്ങളും ജീവിതത്തിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സാധിക്കും. എല്ലാ സംഗതികളെയും ഗുണപരതയോടെ സമീപിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്താൽ ഓരോരുത്തർക്കും വ്യക്തിപരമായ കഴിവുകളെ പരിപോഷിപ്പിക്കാൻ സാധിക്കുമെന്ന് പ്രമുഖ മനഃശാസ്ത്രവിദഗ്ധനും മോട്ടിവേഷനൽ സ്പീക്കറുമായ ഡോ. അസീസ് മിത്തടി സൂചിപ്പിച്ചു. സിജി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ക്രിയേറ്റീവ് ലീഡർഷിപ്പ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിജി ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജി.സി.സി രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു. ജമാൽ നദ് വി, സിയാദ് ഏഴംകുളം, റസാഖ് മൂഴിക്കൽ എന്നിവർ ആശംസകൾ നേർന്നു. ഷാനവാസ് സൂപ്പി, നൗഷാദ് അമാനത് , നിസാർ കൊല്ലം, ഷാനവാസ് പുത്തൻവീട്ടിൽ , ദൻജീബ്, നൗഷാദ് അടൂർ , ഖാലിദ്, അലി സൈനുദ്ധീൻ, ഷംജിത്, യൂനുസ് രാജ്, ജോൺ ചാണ്ടി, ഗിരീഷ്, സിബിൻ സലിം എന്നിവർ പങ്കെടുത്തു
സിജി പ്രോഗ്രാം കോർഡിനേറ്റർ നിയാസ് അലി പരിപാടി നിയന്ത്രിച്ചു. സിജി ബഹ്റൈൻ ചാപ്റ്റർ ചീഫ് കോഡിനേറ്റർ മൻസൂർ സ്വാഗതവും വൈസ് ചെയർമാൻ യൂസഫ് അലി നന്ദിയും പറഞ്ഞു.