മനാമ: സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയ രണ്ട് സ്ത്രീകള്‍ ബഹ്‌റൈനില്‍ അറസ്റ്റിലായി. ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് എവിഡന്‍സാണ് അറസ്റ്റ് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. 22ഉം 26ഉം പ്രായമുള്ള ആഫ്രിക്കന്‍ വംശജരായ സ്ത്രീകളാണ് അറസ്റ്റിലായിരിക്കുന്നത്.
അറസ്റ്റിലായവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. കുറ്റം തെളിഞ്ഞാല്‍ വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് സദാചാര വിരുദ്ധ പ്രവര്‍ത്തനം.