ആരോഗ്യ ക്ലാസ് സംഘടിപ്പിക്കുന്നു

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം മനാമ ഏരിയ വനിതകൾക്കായി ഓൺ ലൈൻ  ആരോഗ്യ ക്ലാസ് സംഘടിപ്പിക്കുന്നു.  വെള്ളിയാഴ്ച   വൈകീട്ട് 6  മണിക്ക് അക്യു പംക്ചറിസ്റ്റ്  ഷംല ശരീഫ്  നേതൃത്വം നൽകുന്ന പരിപാടിയിൽ ഹിജാമ ചികിത്സാരീതിയെ കുറിച്ച് വിശദമായി മനസ്സിലാക്കാൻ അവസരമൊരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്  3323 0855 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്