മനാമ: ബഹ്‌റൈനി വനിതയില്‍ നിന്ന് കോവിഡ്-19 വൈറസ് പടര്‍ന്നത് 14 പേര്‍ക്ക്. ആറ് വ്യത്യസ്ഥ വീടുകളിലുള്ള 14 പേര്‍ക്കാണ് ഇവരില്‍ നിന്ന് കോവിഡ്-19 പടര്‍ന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ സമ്പര്‍ക്ക പട്ടികയിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രോഗിയായ ഇവര്‍ പങ്കെടുത്ത കുടുംബ കൂടിച്ചേരലിലാണ് വിനയായത്.
രോഗ ലക്ഷണങ്ങള്‍ വന്നതോടെ ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പോസിറ്റീവ് ഫലം വന്നതോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. 12 പേര്‍ നേരിട്ട് ഇവരുമായി ഇടപഴകിയതായി വ്യക്തമായിരുന്നു. പോസിറ്റീവായ 2 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്ടാണ്. കോവിഡ് കൂടുതല്‍ നിയന്ത്രണ വിധേയമാകുന്നത് വരെ പരമാവധി സാമൂഹിക കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.