ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ പ്രസിഡന്റായി ശറഫുദ്ധീൻ മാരായമംഗലത്തെ തെരഞ്ഞെടുത്തു

മനാമ : ബഹ്‌റൈൻ കെ എം സി സി പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്ന റഫീഖ് തോട്ടക്കരയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ വൈസ് പ്രസിഡന്റായിരുന്ന ശറഫുദ്ധീൻ മാരായ മംഗലത്തെ ജില്ലാ കെ എം സി സി പ്രസിഡന്റായും

ഒഴിവു വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ സെക്രട്ടറിയായിരുന്ന അൻവർ കുമ്പിടിയെയും അൻവറിന്റെ ഒഴിവിലേക്ക് മുൻ ജില്ലാ ഭാരവാഹിയായിരുന്ന നൗഫൽ പടിഞ്ഞാറങ്ങാടി യെയും ജില്ലാ കമ്മറ്റി വിളിച്ചു ചേർത്ത പ്രവർത്തക സമതി യോഗത്തിൽ ഐക്യഖണ്ടേനെ തെരഞ്ഞെടുത്തു . തുടർന്ന് ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി ഇത് അംഗീകരിക്കുകയും ഔദ്യോഗികകമായി പ്രഖ്യാപിക്കുകയായിരുന്നു.

പത്തു വർഷക്കാലം മികച്ച പ്രവർത്തനങ്ങളുമായി ജില്ലാ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ച പരിചയ സമ്പത്തുമയാണ് ശറഫുദ്ധീൻ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്.