ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 49,881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 80,40,203 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പട്ടികയില്‍ മുന്നിലുള്ളത്.
അതേസമയം ഇന്നലെ 56,480 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 73,15,989 ആയി വര്‍ദ്ധിച്ചു. മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 517 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത്. നിലവില്‍ 1,20,527 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ ഇന്നലെ 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 7660 പേര്‍ സംസ്ഥാനത്ത് ഇന്നലെ രോഗമുക്തരായിട്ടുണ്ട്.