മൗലിദ്പാരായണവും അന്നദാനവുമൊരുക്കി സമസ്ത ബഹ്റൈന്‍ നബിദിനാഘോഷം: ‘മീലാദ് മീറ്റ്’ നബിദിന സംഗമം ഇന്ന് (ഒക്ടോ.30,വെള്ളി) ഓണ്‍ലൈനില്‍

received_376831380129837
മനാമ: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1495ാം ജന്മദിനം സമസ്ത ബഹ്റൈന്‍ സമുചിതം ആഘോഷിച്ചു.
കൊവിഡ് പ്രോട്ടോക്കോളനുസരിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ കേന്ദ്രങ്ങളില്‍ ഭാരവാഹികളുടെയും പ്രധാന പ്രവര്‍ത്തകരുടെയും നേത‍ൃത്വത്തില്‍ മൗലിദ് പാരായണം, പ്രവാചക സന്ദേശ-പ്രകീര്‍ത്തന-പ്രാര്‍ത്ഥനാ സദസ്സുകള്‍, അന്നദാനം എന്നിവ ഒരുക്കിയാണ് നബിദിനാഘോഷം സംഘടിപ്പിച്ചത്.
സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമയില്‍ നടന്ന മൗലിദ് പാരായണത്തിനും ഭക്ഷണ വിതരണത്തിനും മനാമയിലെ സമസ്ത ബഹ്റൈന്‍ ഭാരവാഹികളും വിഖായ പ്രവർത്തകരും നേതൃത്വം നല്‍കി.
ഓണ്‍ലൈനില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.
ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 5.30ന് (ഇന്ത്യന്‍ സമയം 8 മണിക്ക്)  നടക്കുന്ന ‘മീലാദ് മീറ്റ്’ ഓണ്‍ലൈന്‍ നബിദിന സംഗമം ഫഖ്റുദ്ധീന്‍ കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്‍റും ഇബാദ് ചെയർമാനുമായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ തത്സമയ സംപ്രേഷണം https://www.facebook.com/SamasthaBahrain എന്ന ഫൈസ് ബുക്ക് പേജില്‍ ഉണ്ടായിരിക്കും. Zoom Meet ലിങ്ക്: https://us02web.zoom.us/j/83214054285, Meeting ID: 832 1405 4285.  ഒരു മാസം നീണ്ടു നില്‍ക്കുന്ന സമസ്ത മീലാദ്  കാംപയിന്‍റെ ഭാഗമായി വിവിധ ഏരിയകളിലും വൈവിധ്യമാര്‍ന്ന നബിദിന പരിപാടികള്‍ നടക്കും.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!