ബഹ്‌റൈനിലെ ടിക് ടോക് സുന്ദരന്മാരേ സുന്ദരികളെ…!!! പ്രണയദിനത്തോടനുബന്ധിച്ചു വീഡിയോ ചെയ്യൂ.. സമ്മാനങ്ങൾ സ്വന്തമാക്കൂ

പ്രണയിക്കൂ… സമ്മാനങ്ങൾ നേടൂ..!! പ്രണയവും പ്രണയ ദിനവുമായി ബന്ധപ്പെടുത്തി നിങ്ങൾ ചെയ്ത രസകരമായ ടിക് ടോക് വീഡിയോ ഞങ്ങൾക്കയച്ചു തരൂ. തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേർക്ക് ലുലു ഹൈപ്പർ മാർക്കറ്റും ജോയ് ആലുക്കാസും നൽകുന്ന ഗിഫ്ട് വൗച്ചറുകളാണ് സമ്മാനം, പ്രിയപ്പെട്ടവക്കായുള്ള സമ്മാനങ്ങൾ നിങ്ങള്ക്ക് തന്നെ തിരഞ്ഞെടുക്കാമല്ലോ. മത്സരം ബഹ്റൈൻ മലയാളികൾക്ക് മാത്രമാണ് കേട്ടോ..

എവിടേക്ക് അയയ്ക്കണം?
+97332126757 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ bahrainvartha18@gmail.com ലേക്ക് മെയിൽ ചെയ്യുകയോ ചെയ്യാം

ആർക്കൊക്കെ പങ്കെടുക്കാം?
പ്രായ പരിധിയില്ലാതെ ബഹ്‌റൈനിലുള്ള ആർക്കും പങ്കെടുക്കാം

വീഡിയോ ദൈർഘ്യം?
സാധാരണ ടിക് ടോക് വീഡിയോ ദൈർഘ്യമായ 15 സെക്കൻഡ് മുതൽ വ്യത്യസ്ത വിഡിയോകൾ കോർത്തിണക്കി പരമാവധി 1 മിനിറ്റ് വരെ ദൈർഘ്യമുള്ളവ അയക്കാം

ശ്രദ്ധിയ്ക്കേണ്ടത്
ഒറ്റക്കും ഗ്രൂപ്പ് ആയും എങ്ങനെയും വിഡിയോകൾ ചെയ്യാം, പബ്ലിഷ് ചെയ്യപ്പെടുന്ന വിഡിയോകൾക്ക് അയക്കുന്നവരിലാണ് പൂർണ ഉത്തരവാദിത്തവും, പിന്നീടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ബഹ്‌റൈൻ വാർത്തക്കോ ലുലു, ജോയ് ആലുക്കാസ് എന്നിവർക്കോ യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.

ആരാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്?
അതാണ് സർപ്രൈസ്‌, നിങ്ങളുടെ പ്രിയപ്പെട്ട ഇഷ്ട താരങ്ങളിലൊരാളാവും സമ്മാനം പ്രഖ്യാപിക്കുക. കാത്തിരിക്കൂ കൂടുതൽ അറിയിപ്പിനായി. പക്ഷെ എൻട്രീസ് അയച്ചു തുടങ്ങൂ. പ്രണയത്തിനിടയ്ക്ക് സംശയിച്ചു നിൽക്കല്ലേ.

എപ്പോൾ വരെ അയക്കാം?
Feb 25, 12 PM

തെരഞ്ഞെടുക്കപ്പെടുന്നവ ബഹ്റൈൻ വാർത്ത ഫേസ്ബുക്ക് പേജിൽ (Facebook.com/BahrainVaartha) പബ്ലിഷ് ചെയ്യുന്നതാണ്.. അപ്പോൾ ബഹ്‌റൈനിലെ ടിക് ടോക് വില്ലാളി വീരന്മാരും വീരത്തികളും ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അതുല്യാവസരം വിനിയോഗിക്കുമല്ലോ.