ഒഐസിസി ബഹ്റൈൻ ഇന്ദിരാ ഗാന്ധി അനുസ്മരണവും, രക്തദാന ക്യാമ്പും ഇന്ന് – കെ. സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ദീർഘകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ പ്രസിഡന്റും ആയിരുന്ന ഇന്ദിരാ പ്രിയദർശിനി രക്തസാക്ഷി ആയതിന്റെ അനുസ്മരണം ഒഐസിസി  ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോട് കൂടി ഇന്ന് ( 30.10.2020, വെള്ളിയാഴ്ച ) ആചരിക്കും.
രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ സൽമാനിയ മെഡിക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിക്കും. രാത്രി 8 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കെ പി സി സി വർക്കിങ് പ്രസിഡന്റ്‌ കെ. സുധാകരൻ എം. പി ഉത്ഘാടനം ചെയ്യും. സൂം വഴി ക്രമീകരിച്ചിട്ടുള്ള യോഗത്തിൽ കെ പി സി സി യുടെയും ഒഐസിസി യുടെയും നേതാക്കൾ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.