മനാമ: നബിദിനാഘോഷത്തിന്‍റെ ഭാഗമായി ബഹ്റൈന്‍ കെ.എം.സി.സി ഹമദ്ടൗണ്‍ ഏരിയ കമ്മറ്റി 1000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.
മാനവകുലത്തിന് നന്മയും നീതിയും ധാര്‍മ്മിക ബോധവും സൗഹാര്‍ദ്ദവും പഠിപ്പിച്ച അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തില്‍ ജാതി-മത ഭേദമന്യെ 1000 പേര്‍ക്ക് ഭക്ഷണം നല്‍കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംഘാടകര്‍ പ്രതികരിച്ചു.
ഭാരവാഹികളായ സമീര്‍ വയനാട്, ഇല്യാസ് യുവി, അബൂബക്കര്‍ പാറക്കടവ്, സകരിയ്യ എടച്ചേരി, ഷാജഹാന്‍ എം.പി, അഷ്റഫ് അല്‍ഷായി, മരക്കാര്‍ കിണാശ്ശേരി, മുഹമ്മദ് അലി ചങ്ങരംകുളം, ഹുസൈന്‍ വയനാട്, അബ്ദുല്‍ ഹമീദ് സംസം, ഗഫാര്‍ എടച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.