മനാമ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്ന് ‘ഫ്യച്ചര്‍’ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ് ശിക്ഷ. ഇത് കൂടാതെ ഓരോരുത്തരും 10 ലക്ഷം ദിനാര്‍ പിഴയൊടുക്കുകയും വേണം. അഞ്ച് വ്യത്യസ്ഥ കേസുകളിലായിട്ടാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി വിധി പുറത്തുവന്നിരിക്കുന്നത്. ഓരോ കേസിലും അഞ്ച് വര്‍ഷം വീതം ശിക്ഷയും 1 മില്യണ്‍ ദിനാര്‍ പിഴയും ഒടുക്കേണ്ടി വരും.അനധികൃതമായി ഇടപാട് നടത്തിയ 112 മില്യൺ ഡോളർ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
നാല് ഇറാനിയന്‍ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്കും 1 മില്യണ്‍ ദിനാര്‍ വീതം പിഴയൊടുക്കാന്‍ കോടതി വിധിച്ചിട്ടുണ്ട്. അഞ്ച് കേസുകളിലായി ഒരോ ബാങ്കും 5 മില്യണ്‍ ദിനാര്‍ പിഴ നല്‍കേണ്ടി വരും. അഞ്ച് കേസുകളിലായി ഫ്യൂച്ചര്‍ ബാങ്ക് ഉദ്യോഗസ്ഥരും ബാങ്കുകളും ചേര്‍ന്ന് 37 ലക്ഷം ദിനാറാണ് പിഴ നല്‍കേണ്ടത്. സാമ്പത്തിക ക്രമക്കേട്, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാമതാണ് ബഹ്റൈന്‍.