ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 48,268 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000ത്തില്‍ താഴേയാണ്. രാജ്യത്ത് ഇതുവരെ 74 ലക്ഷത്തിലധികം പേര്‍ രോഗമുക്തരായിട്ടുണ്ട്. 91.34% ശതമാനമാണ് രോഗമുക്തി നിരക്ക്.
ഇന്നലെ 551 മരണം കൂടി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,21,641 ആയി. നിലവില്‍ 5,82,649 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയില്‍ 6190 പേര്‍ക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 5891 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്.
അതേസമയം കേരളത്തില്‍ ഇന്നലെ 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.