മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ പ്രവര്‍ത്തന ഉദ്ഘാടനം സല്‍മാനിയ സെഗയ ഹാളില്‍ വെച്ചു നടന്നു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രഷററുമായ മോനി ഒടികണ്ടത്തില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ബഹ്‌റൈന്‍ ഉദ്യോഗസ്ഥന്‍, കെ സി.ഈ.സി ട്രഷറര്‍, സെന്റ് പോള്‍സ് മാര്‍ത്തോമ പാരിഷ് വൈസ് പ്രസിഡന്റ്, ഫ്രണ്ട്‌സ് ഓഫ് ബഹറൈന്‍ രക്ഷാധികരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യക്തി കൂടിയാണ് മോനി ഒടികണ്ടത്തില്‍
പ്രവാസ ജീവിത യാത്രയിലും സ്വന്തം നാടിനെയും സംസ്‌കാരത്തെയും മറന്നു പോകാതെ പുതു തലമുറയ്ക്ക് നമ്മുടെ ജന്മ നാടിന്റെ മഹത്വം പകര്‍ന്നു നല്‍കണം. അസോസിയേഷന്റെ പ്രവര്‍ത്തങ്ങള്‍ പ്രവാസികള്‍ക്ക് വേണ്ടി അവരുടെ പ്രശ്‌നങ്ങളില്‍ ഇറങ്ങി അവരുടെ ശബ്ദം ആയി മാറാന്‍ കഴിയണം എന്ന് ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം അറിയിച്ചു
അസോസിയേഷന്‍ കണ്‍വീനര്‍ വിഷ്ണു. വി അധ്യക്ഷത വഹിക്കുകയും രാജു കല്ലുംപുറം(ഒഐസിസി ബഹ്റൈന്‍), സൂബൈര്‍ കണ്ണൂര്‍(പ്രതിഭ ബഹ്റൈന്‍), പ്രവീണ്‍ നായര്‍ (സംസ്‌കൃതി ബഹ്റൈന്‍), വര്‍ഗീസ് മൂഡിയില്‍ (ആലിയ ഫ്‌ളവര്‍സ്) എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു. സിജി തോമസ്, ജോബിന്‍ രാജു എന്നിവര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിക്കുകയും എബിന്‍ ജോണ്‍ തെക്കെമല നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പത്തനംതിട്ടയിലെ വിവിധ ജനപ്രതിനിധികള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി ചടങ്ങില്‍ സന്നിഹിതരായി. ബഹ്‌റൈനിലുള്ള പത്തനംതിട്ടക്കാരായ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് അസോസിയേഷന്റെ മുഖ്യ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
.
ഓണഘോഷങ്ങളുടെ ഭാഗമായി ‘Lockedonam 2K20’ എന്ന പേരില്‍ ഫാമിലി ഫോട്ടോ മത്സരം നടത്തിയിരുന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയ ഫാമിലിക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ബഹ്‌റൈനിലെ വിവിധ കലാകാരന്മാരുടെ കലാപരിപാടികള്‍ ആസ്വാദകര്‍ക്ക് വിത്യസ്ത അനുഭവം ആയി മാറി.
പത്തനംതിട്ട പ്രവാസി അസോസിയേഷനില്‍(papa bh)അംഗത്വമെടുക്കാന്‍ +973 3925 1019 എന്ന നമ്പറില്‍ ബന്ധപ്പെടുക.