ഇന്ദിരാ ഗാന്ധി ഇന്ത്യയെ സാമ്പത്തിക ശക്തി ആക്കുവാൻ അടിത്തറ പാകിയ നേതാവ് – കെ സുധാകരൻ എം. പി

IMG_20201102_032707

മനാമ: ഇന്ത്യയെ ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിൽ ഒന്നാക്കി മാറ്റുവാൻ ശക്തമായ നേതൃത്വം നൽകിയ വ്യക്തി ആയിരുന്നു ഇന്ദിരാ ഗാന്ധി എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി നടത്തിയ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ. സുധാകരൻ എം. പി.

ബാങ്ക് ദേശാസാത്കരണത്തിലൂടെ എല്ലാ ആളുകൾക്കും ബാങ്കുകളുടെ സഹായം എത്തിക്കുവാൻ സാധിച്ചു. നൂറു കണക്കിന് ദേശസാൽകരണ സ്ഥാപനങ്ങളെ സ്ഥാപിക്കുവാനും അതിലൂടെ തൊഴിൽ ഇല്ലായ്‌മയും, പട്ടിണിയും പരിഹരിക്കുവാനും ഇന്ദിരാ ഗാന്ധിക്ക് സാധിച്ചു. ഇപ്പോൾ ഭരിക്കുന്ന ഭരണകർത്താക്കൾ ഇന്ദിരാഗാന്ധി സ്ഥാപിച്ച പൊതുമേഖല സ്ഥാപങ്ങളെ സ്വകാര്യ മേഖലക്ക് വിറ്റ് നശിപ്പിച്ചു കൊണ്ട്, സാമൂഹ്യ ജീവിതത്തെ താറുമാറാക്കി, ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ്. സുവർണ്ണ ക്ഷേത്രത്തിലെ യുദ്ധസമാനമായ അവസ്ഥ കഴിഞ്ഞപ്പോൾ വിവിധ ഏജൻസികൾ ഇന്ദിരാ ഗാന്ധിയോട് ആവശ്യപ്പെട്ടു സുരക്ഷാ സേനയിൽ നിന്ന് സിഖ് വിഭാഗത്തിൽ ഉള്ള ആളുകളെ ഒഴിവാക്കണം എന്ന്, ഇതിന് മറുപടിയായി ഇന്ദിരാ ഗാന്ധി പറഞ്ഞത് സിഖ് എന്നോ പാഴ്‌സി എന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ ഹിന്ദു എനിക്ക് വ്യത്യാസം ഇല്ല.എനിക്ക് എല്ലാവരെയും വിശ്വാസമാണ്, അവരെല്ലാം എന്റെ മക്കൾആണെന്നാണ്. അന്ന് മുൻകരുതൽ എടുത്തിരുന്നു എങ്കിൽ അംഗരക്ഷകനിൽ നിന്ന് മരണം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. എല്ലാ ഇന്ത്യക്കാരെയും ഒന്നായി കണ്ട നേതാവ് ആയിരുന്നു ഇന്ദിരാ ഗാന്ധി.രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നിരവധി ഭരണ പരിഷ്കാരങ്ങൾ വരുത്തുവാൻ നേതൃത്വം നൽകിയ നേതാവ് ആയിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധി എന്നും കെ. സുധാകരൻ എം. പി അഭിപ്രായപ്പെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം ആശംസിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ്, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം,രഞ്ജിത്ത് പുത്തൻ പുര, വൈസ് പ്രസിഡന്റ്‌ മാരായ രവി കണ്ണൂർ, ലത്തീഫ് ആയം ചേരി, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, ജോയ് എം ഡി, ഷാജി തങ്കച്ചൻ, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം ഒഐസിസി നേതാക്കളായ എബ്രഹാം സാമുവേൽ ഇടുക്കി ,ജി ശങ്കരപ്പിള്ള, ജെസ്റ്റിന് ജേക്കബ്, ഷിബു എബ്രഹാം, എബ്രഹാം സാമുവേൽ, നസിം തൊടിയൂർ, ഫിറോസ് അറഫ, രാഘവൻ കരിച്ചേരി, ജമാൽ കുറ്റികാട്ടിൽ, നിസാർ കുന്നത്ത്കുളത്തിൽ, മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, ജലീൽ മുല്ലപ്പള്ളി, സിജു ആനിക്കാട്, സുനിൽ ജോൺ, ബിജേഷ് ബാലൻ, ദിലീപ് കഴുങ്ങിൽ, രജിത് മൊട്ടപ്പാറ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!