bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്നലെ 9444 പേരിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതും രോഗമുക്തരായതും 278 പേർ വീതം, മരണങ്ങളില്ലാത്ത ആശ്വാസദിനം

IMG_20201102_031621_474

മനാമ: ബഹ്റൈനിൽ 278 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ അത്രയും പേർ തന്നെ രോഗമുക്തിയും നേടിയത് കൗതുകമായി. ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും രോഗമുക്തരാവുന്നവരുടെ എണ്ണവും രാജ്യത്ത് ഒരു പോലാവുന്നത്.

നവംബർ 1ന് 24 മണിക്കൂറിനിടെ 9444 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് 278 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 90 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 185 പേർക്ക് സമ്പർക്കങ്ങളിലൂടെയും 3 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

278 പേർ തന്നെ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 78997 ആയി. രാജ്യത്തെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2605 തന്നെയായി തുടരുകയാണ്. ചികിത്സയിലുള്ളവരിൽ 24 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസ വാർത്തയായി. രാജ്യത്തെ ആകെ മരണ സംഖ്യ 321 ആണ്. ആകെ 1759316 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്. കഴിഞ്ഞ നാലാഴ്ചക്കിടെ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് ആശ്വാസ വാർത്തയായി. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകിത്തുടങ്ങിയിട്ടുണ്ട്. ഒരു സമയം പരമാവധി 30 പേർക്കാണവസരം. നവംബർ 8 മുതൽ പള്ളികളിൽ ളുഹർ നമസ്കാരം പുനരാരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!