മനാമ : ഉത്തർപ്രദേശ് ഘോരഖ്പൂർ സ്വദേശി ബഹ്റൈനിലെ ജോലി സ്ഥലത്ത് ആത്മഹത്യ ചെയ്തു. രാം പ്രതാപ് സിംഗ് (48) ആണ് മാൽകിയിലെ ജോലി സ്ഥലത്ത് ആത്മഹത്യ ചെയ്തത്. കീ മസാജ് സെൻററിലെ സൂപ്പർവൈസർ ആയിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നു മക്കളിൽ മകൻ ക്യാൻസർ ബാധയെ തുടർന്ന് ഇന്ത്യയിലേക്ക് പോയിരുന്നു. ബഹ്റൈനിലുള്ള രണ്ട് പെൺമക്കൾ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. മക്കൾ ഇദ്ദേഹം മടങ്ങി വരാത്തതിനെ തുടർന്ന് കമ്പനിയിൽ അന്വേഷിച്ചപ്പോഴാണ് ആത്മഹത്യ വിവരം അറിഞ്ഞത്.