മനാമ: രാഹുല്‍ ഗാന്ധിയുടെ വയനാട് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് പലതവണ പരിഗണിച്ചിട്ടും പരാതിക്കാരിയോ അഭിഭാഷകനോ ഹാജരാകാന്‍ തയ്യാറാവാതിരുന്നതോടെയാണ് ഹര്‍ജി കോടതി തള്ളിയത്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരി ഒരു ലക്ഷം രൂപ പിഴ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സരിത എസ് നായര്‍ വയനാട്ടില്‍ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ക്രിമിനല്‍ കേസ് പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ തള്ളി. പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത സൂപ്രീം കോടതിയെ സമീപിച്ചത്.