bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ ആശ്വാസം; 53,285 പേര്‍ക്ക് രോഗമുക്തി, പ്രതിദിന കേസുകള്‍ 50,000ത്തില്‍ താഴെ തുടരുന്നു

Coronavirus-COVID19-India

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 53,285 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവര്‍ 75 ലക്ഷം കടന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,61,908 ആയി കുറഞ്ഞിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 50,000ത്തിന് താഴെ തുടരുകയാണ്. 24 മണിക്കൂറിനിടെ 45,230 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 496 പേര്‍ ഇന്നലെ മരണമടയുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം 1,22,607 ആയി ഉയര്‍ന്നു.

കോവിഡ് ഹോട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 5369 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 5,664 പേര്‍ക്കും കര്‍ണാടകയില്‍ 3652 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 2504 പേര്‍ക്കും പുതുതായി രോഗം സ്ഥീരികരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!