കെ.എം.സി.സി ബഹ്‌റൈന്‍ അഹമ്മദ് കുട്ടി തലകാപ്പ് അനുസ്മരണം നാളെ

received_804656280078884

മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഹമ്മദ് കുട്ടി തലകാപ്പ് ഓണ്‍ലൈന്‍ അനുസ്മരണ സംഗമം നാളെ (ബുധന്‍) നടക്കും. സൈബര്‍ വിങ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നടക്കുന്ന സംഗമം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.എം.സി.സി ബഹ്‌റൈന്‍ മുന്‍ സംസ്ഥാന ട്രഷററും ബഹ്‌റൈന്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവുമായിരുന്ന അഹമ്മദ് കുട്ടി തലകാപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ വച്ചാണ് മരണപ്പെട്ടത്. പ്രവാസജീവിതത്തിന് ശേഷം നാട്ടില്‍ സാമൂഹിക-രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പവിഴദ്വീപിലെ ഓര്‍മകളും പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുന്ന സംഗമത്തില്‍ കെ.എം.സി.സി നേതാക്കന്‍മാരായ ഹബീബ് റഹ്മാന്‍, അസൈനാര്‍ കളത്തിങ്കല്‍, കുട്ടൂസ മുണ്ടേരി, ഷാഫി പാറക്കട്ട, എസ്.വി ജലീല്‍, അലി കൊയിലാണ്ടി, വി.എച്ച് അബ്ദുള്ള, മമ്മി മൗലവി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!