മനാമ: ‘സ്മാര്‍ട്ടായി അയക്കൂ; സ്മാര്‍ട്ടായി നേടൂ’ ക്യാംപെയ്‌ന്റെ ഒന്നാംഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ച് ലുലു ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച്. റിഫ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന നറുക്കെടുപ്പിലാണ് പതിനഞ്ച് സമ്മാനര്‍ഹരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് ക്യാംപെയ്ന്‍ കാലാവധി.
ഓരോ തവണയും ലുലു എക്‌സ്‌ചേഞ്ച് വഴിയും ലുലു മണി ആപ് വഴിയും പണമയക്കുന്നവര്‍ക്കാണ് നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുക. ലുലു മണി ആപ് മുഖേന പണമയക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ രണ്ട് അവസരങ്ങള്‍ ലഭിക്കും. അടുത്ത നറുക്കെടുപ്പ് ഡിസംബര്‍ മൂന്നിന് ഹിദ്ദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കും.
സമ്മാനാര്‍ഹരായവര്‍;
മഹേന്ദ്രകുമാര്‍ സിങ് (സാംസങ് നോട്ട് 20), ജാസ്പര്‍ ജയിംസ് (സാസംങ് യു.എച്ച്.ഡി ടി.വി), പുളിക്കല്‍ നവാസ് മുഹമ്മദ് (ആപ്പിള്‍ ഐപാഡ്), ഖാന്‍ സാനി അസ്‌നൈന്‍ (ആപ്പിള്‍ ഐപാഡ്), പ്രേംകുമാര്‍ റായ് (സ്മാര്‍ട്ട് വാച്ച്), ബോബി മാത്യു (കാനന്‍ കാമറ), കഫിറുല്‍ ഇസ്‌ലാം (സൗണ്ട്ബാര്‍), അനില്‍ കുമാര്‍ മൂര്‍ക്കോത്ത് (സൗണ്ട് ബാര്‍), ചേതന്‍ കുമാര്‍ (20 ദിനാര്‍ ലുലു വൗച്ചര്‍), രമണന്‍ രാമദാസ് (20 ദിനാര്‍ ലുലു വൗച്ചര്‍), മുഹമ്മദ് ഷാഹിദ് (20 ദിനാര്‍ ലുലു വൗച്ചര്‍), റയിമുന്‍ഡോ പല്‍മ റമോസ് (20 ദിനാര്‍ ലുലു വൗച്ചര്‍), ഹമദ് അലി ജാബിര്‍ (20 ദിനാര്‍ ലുലു വൗച്ചര്‍), മിസാന്‍ അസീസ് (20 ദിനാര്‍ ലുലു വൗച്ചര്‍), അമീന്‍ മുഹമ്മദ് അബ്ദുല്ല (20 ദിനാര്‍ ലുലു വൗച്ചര്‍).
കൂടുതല്‍ വിവരങ്ങള്‍ക്ക് lulu.app.link/LuLuMoneyApp